നട്ടുവളർത്തുന്ന മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാവണം; കർഷക യൂണിയൻ (എം).
കട്ടപ്പന : നട്ടുവളർത്തുന്ന മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാവണം.സ്വന്തം കൃഷി ഭൂമിയിൽ കർഷകർ നട്ടുവളർത്തുന്ന മരങ്ങൾ പൂർണ്ണ സ്വാതന്ത്ര്യത്തോടു കൂടി വെട്ടി എടുക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമുള്ള അവകാശം കർഷകർക്ക് നൽകണമെന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ലാ കമ്മറ്റി . കർഷകരെ വനം കൊള്ളക്കാരും കൈയ്യേറ്റക്കാരുമായി അവഹേളിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ സ്ഥിരം നടപടി ആണ് നട്ടുവളർത്തുന്ന മരങ്ങൾ മുറിക്കാൻ അനുവാദം നൽകുമ്പോൾ മൂപ്പെത്തുന്ന മരങ്ങൾ വെട്ടിമാറ്റുന്ന തോടൊപ്പം പുതിയ മരതൈകൾ വച്ചു പിടിപ്പിക്കുകയും കൂടി ചെയ്യുമ്പോൾ നാടിന് കുളിർമയും ഹരിത ഭംഗിയും ഏക്കാലവും നിലനിൽക്കും. അപ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു കൊണ്ട് വന നിയമം പുന:ക്രമീകരിക്കണം.
മരങ്ങൾ സ്വന്തമായി കൃഷിക്കാർക്ക് വിൽക്കാൻ അനുവദിക്കാത്ത പക്ഷം കർഷകർക്ക് ന്യായമായ വില നൽകി മരങ്ങൾ എറ്റെടുക്കാൻ സർക്കാർനടപടി ഉണ്ടാവണം.
കർഷകരുടെ അവകാശങ്ങക്കു വേണ്ടി ഉള്ള പോരാട്ടത്തിൽ കർഷക യൂണിയൻ (എം)ഇടുക്കി ജില്ല കമ്മറ്റി സന്ധി ഇല്ലാത്ത സമരങ്ങക്ക് നേതൃത്വം കൊടുക്കുമെന്നും ജില്ല പ്രസിഡൻ്റ് ബിജു ഐക്കര പറഞ്ഞു