ഇടുക്കിനാട്ടുവാര്‍ത്തകള്‍
കട്ടപ്പന നഗരസഭ അറിയിപ്പ്


കട്ടപ്പന നഗരസഭയിൽ അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളും, സർക്കാർ ഉത്തരവിലൂടെ പ്രത്യേകം ഇളവ് അനുവദിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളും മാത്രമേ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാവു എന്ന് നഗരസഭാ അധികൃതർ അറിയിച്ചു. മറ്റ് വ്യാപാര സ്ഥാപനങ്ങൾ 50% ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 % താഴെയായാൽ മാത്രമേ എല്ലാ സ്ഥാപനങ്ങളും തുറക്കാൻ കഴിയു. അതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കൻ വ്യാപാരികളും, പൊതുജനങ്ങളും സഹകരിക്കണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.