പ്രധാന വാര്‍ത്തകള്‍
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30നും ഇടയില്‍ കെപിസിസി ആസ്ഥാനത്തുവച്ചായിരിക്കും ചുമതലയേറ്റെടുക്കുക. പത്തു മണിയോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലെത്തി ഹാരാര്‍പ്പണം അര്‍പ്പിക്കും. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും.









































































