പ്രധാന വാര്‍ത്തകള്‍
ഇന്ധനവില ഇന്നും കൂട്ടി; പെട്രോൾ ലിറ്ററിന് 25 പൈസയും, ഡിസലിന് 14 പൈസയും വർധിപ്പിച്ചു.

ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും കൂടി. കൊച്ചിയിൽ പൊട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില 93 രൂപ 11 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 98 രൂപ 70 പൈസയും ഡീസൽ വില 93 രൂപ 93 പൈസയുമായി ഉയർന്നു. പെട്രോളിന് 97രൂപ 13 പൈസയും ഡീസലിന് 92 രൂപ 47 പൈസയുമാണ് കോഴിക്കോട്ടെ വില.
പതിനാറ് ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇന്ധന വില വർദ്ധനവിന്റെ അനന്തരഫലമായി രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. റീട്ടെയിൽ നാണ്യപ്പെരുപ്പം 6.3 ശതമാനമായി ഉയർന്നെന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഭക്ഷ്യ സാധനങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില കുതിച്ച് കയറുകയാണ്.
















































































































