San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഒരു മഴപെയ്താൽ മുങ്ങും…കിഴക്കേക്കവലയിലെ വെള്ളക്കെട്ടിന് പരിഹാരം അകലെ



നെടുങ്കണ്ടം : ടൗണിൽ വരുന്നവർ മഴചെയ്താൽ ചൂടാൻ കുടയ്‌ക്കൊപ്പം വെള്ളക്കെട്ടിൽ നീന്താൻ ഒരു ജോഡി വസ്ത്രംകൂടി കരുതണം. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം കിഴക്കേ ക്കവലയാണ് ഒരൊറ്റ മഴകൊണ്ട് കുളമായി മാറുന്നത്. ഓടയുടെ അഭാവത്താൽ റോഡിൽ വെള്ളംകയറുന്നതിന് കാൽ നൂറ്റാണ്ടായിട്ടും പരിഹാരമില്ല.

ചൊവ്വാഴ്ചപെയ്ത കനത്തമഴയിലും റോഡിൽ മണിക്കൂറുകളോളം വെള്ളം കെട്ടിനിന്നു. ഓടയുടെ അഭാവമാണ് വെള്ളംകയറാൻ കാരണം. എന്നാൽ ഓട നിർമിക്കാൻ സ്ഥല സൗകര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിലുണ്ടായിരുന്ന ഓട മൂടിപ്പോയെന്നും എന്നാൽ ചില വ്യക്തികൾ ഓട കൈയ്യേറിയതാണെന്നും രണ്ട് പക്ഷമാണുള്ളത്. താലൂക്ക് ഓഫീസ് ജങ്ഷൻ, പഞ്ചായത്ത് സ്‌കൂൾ ജങ്ഷൻ, സി.എസ്.ഐ.പള്ളി ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നെല്ലാം കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ഒഴുകിപ്പോകാനാകാതെ കിഴേക്കക്കവലയിൽ കെട്ടിനിൽക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളോടൊപ്പം ഓട്ടോസ്റ്റാൻഡിലും വെള്ളംകയറുക പതിവാണ്. ഇതുവഴി പാഞ്ഞെത്തുന്ന വാഹനങ്ങൾ വെള്ളത്തിലൂടെയാണ് ഓടിച്ചുപോകുന്നത്. കാൽനടയാത്രക്കാർ മുട്ടൊപ്പം വെള്ളത്തിലൂടെയാണ് നടന്നുനീങ്ങുന്നത്. റോഡിലേക്കൊഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാനാകുംവിധം ഓട നിർമിക്കണമെന്നാവശ്യപ്പെട്ട്് കിഴക്കേക്കവലയിലെ വ്യാപാരികൾ മുട്ടാത്ത വാതിലുകളില്ല.

എന്നാൽ ഓട നിർമിക്കണമെന്ന ആവശ്യത്തിന് ഇപ്പോഴും അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണ്. മുൻവർഷങ്ങളിൽ വെള്ളംകയറി ഇരുചക്രവാഹനങ്ങൾ ഒഴുക്കിക്കൊണ്ടുപോയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

വെള്ളംകയറി വ്യാപാരികൾക്ക് നഷ്ടംസംഭവിച്ച് രണ്ട് ദിവസം കഴിഞ്ഞ് പൊതുമരാമത്തും പിന്നീട് പഞ്ചായത്തും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു മടങ്ങുന്നതല്ലാതെ നാളിതുവരെയായിട്ടും നടപടി ഇല്ല. കഴിഞ്ഞ 25 വർഷമായി ടൗണിൽ വെള്ളം കയറുക പതിവാണ്.


റോഡിനിരുവശങ്ങളിലും വർഷങ്ങൾക്കുമുമ്പ് ഓട ഉണ്ടായിരുന്നതായി ആദ്യകാല വ്യാപാരികൾ പറയുന്നു. എന്നാൽ പൊതുമരാമത്ത് പറയുന്നത് വെള്ളം ഒഴുക്കിവിടാൻ സ്വകാര്യസ്ഥലമല്ലാതെ മറ്റു സൗകര്യമില്ലെന്നാണ്. എല്ലാവർഷവും വെള്ളംകയറുമ്പോൾ മാത്രം അധികൃതർ സ്ഥലെത്തത്തുകയും എന്തെങ്കിലും പ്രഖ്യാപനം നടത്തി മടങ്ങുകയും ചെയ്യുന്നതല്ലാതെ തുടർ നടപടികൾ സ്വീകരിക്കാറില്ല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!