കട്ടപ്പന പാറമട കുന്തളംപാറ റോഡ് ടാറിംഗ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ പൊളിഞ്ഞു;നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി നാട്ടുകർ.
കട്ടപ്പന :പതിനഞ്ച് വർഷം ആയി ടാറിങ് മുടങ്ങി കിടന്ന റോഡായിരുന്നു കട്ടപ്പന കുന്തളംപാറ വട്ടുകുന്നേൽപ്പാടി റോഡ്. എന്നാൽ പതിനഞ്ചു വർഷങ്ങൾക് ഇപ്പുറം, റോഡ് ടാർ കണ്ടപ്പോൾ പ്രദേശ വാസികൾ സന്തോഷത്തിലായി.
മുൻസിപ്പാലിറ്റി ഇലക്ഷന് നടന്ന സമയം, പ്രതിപക്ഷ പാർട്ടികൾ വജ്രായുധം ആയി പ്രയോഗിച്ചതും ഈ ഗതാഗത പ്രശ്നം തന്നെയാണ്.
എന്നാൽ പ്രതിപക്ഷത്തെ തോൽപിച്ചു വിജയയിച്ചുകയറിയ കൗൺസിലർ ആഴ്ചകൾ പിന്നിടുന്നതിനു മുൻപ് തന്നെ ടാറിങ്ങിനു നേതൃത്വം നൽകി ടാറിങ് പണി ആരംഭിച്ചു.
സാധാരണ ടാറിങ് നടക്കുന്നത് പോലെ തന്നെ പകുതി വശം ടാർ ചെയ്യുകയും മറു പകുതി ടാർ ചെയ്യുവാൻ തുടങ്ങുകയും ചെയ്തു. എന്നാൽ പെട്ടന്നായിരുന്നു കോവിഡ് രണ്ടാം തരംഗം ആഞ്ഞു വീശുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തത്.
ഒരു വശം ടാറിങ് പൂർത്തിയായ റോഡ് ,എന്നാൽ കൃത്യം പത്തു ദിവസം കഴിഞ്ഞു തകരുവാൻ തുടങ്ങി.ടാർ ചെയ്യാതിരുന്നപ്പോൾ ഉള്ള കുഴികളെകാളും വലിയ കുഴികളാണ് ഇപ്പോൾ ടാർ ചെയ്ത റോഡിൽ കാണാൻ പറ്റുന്നത്.
മുട്ട തോട് വെച്ച് ടാർ ചെയ്താൽ ഇതിൽ കൂടുതൽ ദിവസം തകരാതെ നില്കും എന്ന് പരിസര വാസികൾ പറയുന്നു.. ഒരുപക്ഷെ ഇത് ജാപ്പനീസ് സാങ്കേതിക വിദ്യയോ ചൈനീസ് സാങ്കേതിക വിദ്യയോ ആകാം എന്ന് മറ്റു ചിലരും അവകാശപെടുന്നു. എന്നാൽ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ PWD നേരിട്ടാണ് റോഡ് പണി ചെയ്യുന്നത് എന്ന് അറിയാൻ കഴിഞ്ഞത് .
ഈ റോഡ് നിർമാണത്തിലൂടെ ആരൊക്കെയാണ് കീശ നിറച്ചത് എന്നിറയുവാൻ ബന്ധപ്പെട്ട മന്ത്രിക്കു നിവേദനം നൽകാൻ ഒരുങ്ങുകയാണ് ഇവിടുത്തെ നാട്ടുകാർ.