Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിപിആർ ഫസ്റ്റ് എയ്ഡ് ട്രയിനിംഗ് പ്രോഗ്രാം നാളെ നടക്കും

ഹോളിക്രോസ് കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും ആസ്റ്റര്‍ മെഡിസിറ്റിയുടെയും സഹകരണത്തോടുകൂടി CPR ഫസ്റ്റ് എയ്ഡ് ട്രയിനിംഗ് പ്രോഗ്രാം 31.10.2023 ചൊവ്വാഴ്ച രാവിലെ 10.00am നു വണ്ടന്മേട് ഹോളോക്രോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഈ ജീവന്‍രക്ഷാ പരിശീലന പരിപാടിയില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നുള്ള പ്രഗല്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു. ഈ സൌജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9400989124 എന്ന നമ്പറില്‍ ബന്ധപ്പെടുക.