കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് – ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു


കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് – ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു.
കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനീമിയ സ്ക്രീനിംഗും പോഷകാഹാരം, വ്യക്തിശുചിത്വം, ജലജന്യരോഗങ്ങൾ, കൊതുകു ജന്യരോഗങ്ങൾ, ഡ്രൈഡേ ദിനാചരണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ബിന്ദു മധുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.
പ്രോഗ്രാമിന് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ, PHN ശോഭ പി.ആർ, ICDS സൂപ്പർവൈസർ സ്നേഹ സേവ്യർ, JHI അനീഷ് ജോസഫ് , എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
MLSP ജൂബിലി പോൾ പോഷകാഹാരം വ്യക്തിശുചിത്വം എന്ന വിഷയത്തിലും, JHIമാരായ അനീഷ് ജോസഫ്, വിജിത V.S, നിഖിത പി. സുനിൽ എന്നിവവർ കൊതുകു ജന്യരോഗങ്ങൾ ഡ്രൈഡേ ദിനാചരണം ജലജന്യ രോഗങ്ങൾ എന്നീ വിഷയങ്ങളിലും ക്ലാസ്സ് നടത്തി.
MLSP മാരായ സുമി മനോഹരൻ, ആഷ്ലി , ജസ്ന , നിത്യ എന്നിവർ സ്ക്രീനിംഗ് പരിപാടിക്ക് നേതൃത്വം നൽകി.
മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലും, സ്ഥാപനങ്ങളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും, ജലജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ, മഴവെള്ള ക്കൊയ്ത്ത് എന്നിവ നടത്തണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ എന്നിവർ അറിയിച്ചു.