പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്‍: മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു


സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ് ആയി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു.
കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.
നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍.
1989 ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തട്ടിൽ 2010ലാണ് തൃശ്ശൂർ സഹായ മെത്രാനാകുന്നത്.
നിലവിൽ ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം