Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

വരാൻ പോകുന്നത് ഇടുക്കിക്ക് അന്തകാരത്തിന്റെ ദിനങ്ങളാണന്ന് ഡീൻ കുര്യാക്കോസ് എം പി .



കട്ടപ്പനയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഭൂ നിയമ ഭേദഗതിയുടെ
കാണാപ്പുറങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി .

നിര്‍മ്മാണ നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂപതിവ് നിയമം 2023-ല്‍ ഭേദഗതി ചെയ്യുകയും, ആയത് നിയമമാക്കുവാന്‍ ഗവര്‍ണര്‍ മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയുമാണ്.
ഈ ഭേദഗതി കൊണ്ട് ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചുവെന്ന് ഇടതുപക്ഷം വ്യാപക പ്രചരണം നടത്തുകയാണന്ന് വിഷയാവതരണം നടത്തിയ അഡ്വ: ഇ.എം ആഗസ്തി പറഞ്ഞു.

ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഈ നിയമഭേദഗതി മൂലം സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ പറഞ്ഞു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വർക്കിംഗ് കെ.ആർ വിനോദ്, കിഫ ജില്ലാ പ്രസിഡന്റ് ബബിന്‍ ജെയിംസ്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് എം.ജെ. ബാബു, അതിജീവന പോരാട്ടവേദി ജില്ലാ പ്രസിഡന്റ് റസാക്ക് ചൂരനോലില്‍ മാധ്യമ പ്രവർത്തകൻ കെ.എസ് ഫ്രാൻസീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


തോമസ് മൈക്കിള്‍, ആന്റണി കുഴിക്കാട്ട്, ജോര്‍ജ് ജോസഫ് പടവന്‍, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, കെ.എ. മാത്യു എന്നിവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!