Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Educationപ്രാദേശിക വാർത്തകൾ

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന കോമേഴ്‌സ് ആപ്റ്റിട്യൂട് ടെസ്റ്റ് & കോമേഴ്‌സ് ക്വിസ്



കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്റർ സംസ്ഥാന തലത്തിൽ നടത്തുന്ന കോമേഴ്‌സ് ആപ്റ്റിട്യൂട് ടെസ്റ്റ്‌ കോമേഴ്‌സ് ക്വിസ്‌ എന്നിവയിൽ പങ്കെടുക്കുവാൻ ഉള്ള കുട്ടികളുടെ ജില്ലാ തല തിരഞ്ഞെടുപ്പ് ഇന്നു കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്നു. ഇടുക്കി ജില്ലാ കോമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പുച്ചത്. ജില്ലാ പ്രസിഡന്റ്‌ ബിജു തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗം കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ടി മനോജ്‌ ഉദ്ഘടനം ചെയ്തു. യോഗത്തിൽ സജിമോൻ കെ ജെ മുഖ്യ പ്രഭാഷണവും സജിൻ സ്കറിയ സ്വാഗതവും, മാർട്ടിൻ ജോസഫ്, സിബി ജോസ് എന്നിവർ ആശംസയും അറിയിച്ചു. ഭാരവാഹികളായ ജോൺസൻ കോശി, മഞ്ജു വിൽസൺ, നിഷ ആന്റണി, റാണി ജോർജ്, സുനി പരമേശ്വരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സംസ്ഥാന മത്സരം ജനുവരി 13 ന് കൊച്ചി ICAI ഭവനിൽ വച്ചു നടക്കും. നേതാക്കൾക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നൽകും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!