Idukki വാര്‍ത്തകള്‍
ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ആശാപ്രവർത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ബൈസൺവാലി കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിധിയിൽ വരുന്ന ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ആശാപ്രവർത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിരതാമസക്കാരായ 25നും 45നും ഇടയിൽ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് മതിയായ രേഖകൾ സഹിതം നവംബർ 26ന് രാവിലെ 10.30ന് ബൈസൺവാലി കുടുംബാരോഗ്യകേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.ഫോൺ: 04865 294923.













































































































































