മണ്ഡല മഹോത്സവം ആരംഭിച്ചു

ഇടുക്കി: മണ്ഡല – മകരവിളക്ക് മഹോത്സവം ആരംഭിച്ചതോടെ ഹൈറേഞ്ചിലെ വിവിധ ക്ഷേത്രങ്ങളും ശരണ മന്ത്രങ്ങളാൽ മുഖരിതമായി. ഹൈറേഞ്ചിലെ പ്രമുഖ അയ്യപ്പ ക്ഷേത്രങ്ങളിലൊന്നായ കിളിയാർകണ്ടം ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിലും മണ്ഡല മഹോത്സവം ആരംഭിച്ചു. മണ്ഡലദീപ സമർപ്പണകർമ്മം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവഹിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ കെ.വി.എം.എസ് തോപ്രാംകുടി സെക്രട്ടറി സജി, പി.വി.എൻ.എസ് പ്രസിഡന്റ് പത്മിനി മണി, കെ.പി.എം.എസ്. ശാഖാ പ്രസിഡന്റ് സുഭാഷ് എം.കെ എന്നിവരും മണ്ഡല ദീപ സമർപ്പണത്തിൽ പങ്കാളികളായി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികൾ മുഖ്യകർമ്മികത്വം വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.എസ് ജിസ്സ് കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് ശാഖാ പ്രസിഡന്റ് ജയൻ പൊട്ടനാനി, ഉപ്പതോട് ശാഖാ പ്രസിഡന്റ് സീമോൻ വാസു, അനന്ദു ശാന്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.













































































































































