പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ജില്ലാതല സഹകരണ സമ്മേളനം

അടിമാലി: 73-ാമത് അഖിലേന്ത്യാസഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സഹകരണ സമ്മേളനം അടിമാലി ക്ലബ് ഹാളിൽ എഫ്.രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ് സിദ്ധിക്ക് അദ്ധ്യക്ഷനായ ചടങ്ങിൽ ഇടുക്കി ജോയിന്റ് രജിസ്ട്രർ ( ജനറൽ ) എം. കലാവതി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ സഹകരണ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക, സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത് 14 മുതൽ 20 വരെയാണ് അഖിലേന്ത്യാസഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.













































































































































