Idukki വാര്‍ത്തകള്‍
സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ റെക്കോർഡ് അറ്റാദായവുമായി പൊതുമേഖലാ ബാങ്കുകൾ

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ പൊതുമേഖല ബാങ്കുകൾ അറ്റാദായത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. സംയുക്ത അറ്റാദായമായ 1,09,540 കോടി രൂപ രേഖപ്പെടുത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി. മുൻവർഷത്തെ അപേക്ഷിച്ച് 16.9% വർദ്ധനയുണ്ട്. സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകളുടെ ആകെ ബിസിനസ് മുൻവർഷത്തേക്കാൾ 15.5 ശതമാനം ഉയർന്ന് 301.6 ലക്ഷം കോടി രൂപയായി. ഇതാദ്യമായാണ് ഇത് 300 കോടി രൂപ എന്ന നാഴികക്കല്ലു പിന്നിടുന്നത്. മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം, ശക്തമായ മൂലധന സ്ഥിതി, മെച്ചപ്പെട്ട ഭരണനിർവഹണ നിലവാരം, ഉയർന്ന പ്രവർത്തനക്ഷമത എന്നിവയാണ് സാമ്പത്തിക പ്രകടനത്തിലെ ഈ മുന്നേറ്റത്തിന് കാരണം എന്ന് മന്ത്രാലയം വ്യക്തമാക്കി.













































































































































