നാട്ടുവാര്‍ത്തകള്‍
ക്ഷീര വികസന വകുപ്പ് പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു


ക്ഷീര വികസന വകുപ്പ് എംഎസ്ഡിപി പദ്ധതി പ്രകാരം ക്ഷീര വികസന യൂണിറ്റുകള്‍ മുഖേന ഒരു പശു, രണ്ട് പശു, അഞ്ച് പശു, 10 പശു, കോമ്പസിറ്റ് ഡയറി യൂണിറ്റ്(1+1), കോമ്പസിറ്റ് ഡയറി യൂണിറ്റ്(3+2), എന്നിവയുടെ യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ള ക്ഷീര കര്‍ഷകര്‍ ജൂണ്‍ 15ന് മുന്‍പായി അതത് ബ്ലോക്കില്‍ ക്ഷീര വികസന യൂണിറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.