കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍
ബെയ്ജിംഗ്:പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ചൈനീസ് ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.
കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് ലോകത്ത് ചൂടേറിയ സംവാദങ്ങള്‍ നടക്കുമ്പോഴാണ് ചൈനയില്‍ നിന്നും പുതിയ വെളിപ്പെടുത്തല്‍.
വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസുകളില്‍ ഒന്ന് കോവിഡ് വൈറസുമായി ജനിതകമായി അടുത്ത സാമ്യം പുലര്‍ത്തുന്നതാണ്.
കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളാണ് വവ്വാലുകളില്‍ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്.
ചൈനയിലെ ഷാഡോംഗ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളാണ് ഗവേഷണത്തിന് പിന്നില്‍.
ജേര്‍ണല്‍ സെല്ലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടത്