Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ഒരു മിടുക്കി: പുസ്തകം കൈമാറി

ഇടുക്കി ഒരു മിടുക്കി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ആശയങ്ങളും പദ്ധതികളും പുസ്തക രൂപത്തിൽ കൈമാറി. ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ നിന്നും സമാഹരിച്ച ആശയങ്ങളും പദ്ധതികളുമാണ് പുസ്തക രൂപത്തിൽ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൾ ഡോ. സുരേഷ്.കെ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർക്ക് കൈമാറിയത്.
ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇടുക്കി ഒരു മിടുക്കി. ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഊന്നി പദ്ധതി /ആശയ രൂപീകരണവും സമാഹരണവും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഡിസംബർ 30 വരെ ആശയങ്ങളും പദ്ധതികളും പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടുക്കി ഒരു മിടുക്കിയിലേക്ക് സമർപ്പിക്കാം.