Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കട്ടപ്പന ഇരുപതേക്കർ പ്ലാമ്മൂട്ടിൽ അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
കട്ടപ്പന ഇരുപതേക്കർ പ്ലാമ്മൂട്ടിൽ അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
കട്ടപ്പന മുട്ടത്തുകുന്നേൽ സജി (55)യാണ് മരണമടഞ്ഞത്

ഇന്നലെ (ഞായറാഴ്ച്ച) വൈകുന്നേരം 6 മണിക്ക് ശേഷം ഇരുപതേക്കറിന് സമീപം പ്ലാമ്മൂട്ടിൽ വച്ചാണ് നടന്നു പോയ സജിയെ വാഹനം ഇടിച്ചത്.
ഇടിച്ച വാഹനം നിർത്താതെ പോയി.
ഓട്ടോ റിക്ഷായാണ് ഇടച്ചതെന്നാണ് വിവരം.
പരിക്ക് പറ്റി വഴിയിൽ കിടന്ന സജിയെ നാട്ടുകാർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു എങ്കിലും ഇൻ്റേണൽ ബ്ലീഡിംഗ് ഉള്ളതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി..
ഇന്ന് പുലർച്ചെ മൂന്നരോടെയാണ് മരണം സംഭവിച്ചത്.
ഇടിച്ച വാഹനത്തെ കുറിച്ച് പോലീസ് അന്വോഷണം ആരംഭിച്ചു
സമീപത്തെ CCTV ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്.