പ്രധാന വാര്‍ത്തകള്‍
സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 17 ന്


കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 17 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഓണ്‍ലൈനായി നടക്കും. പരീക്ഷ ജൂണ്‍ 14 ന് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kscsa.org യില്‍ ലഭിക്കും. ഫോണ്‍: 8281098869, 0491-2576100, 8281098869.