6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ കറുത്ത ബാനറുകളുമായി SFI



ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ SFI കറുത്ത ബാനർ സ്ഥാപിച്ചു.ഗവർണർക്കെതിരെ വിവിധയിടങ്ങളിലാണ് ബാനറുകൾ സ്ഥാപിച്ചത്. ചേർത്തല എസ് എൻ കോളജിലും ആലപ്പുഴ എസ് ഡി കോളജിലും ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ചു. കാലടി സർവകലാശാലയിലും പന്തളം എൻഎസ്എസ് കോളജിലും ബാനറുകൾ രൂപപ്പെട്ടു.

ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ‘ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്.

വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും ഉണ്ടാവാൻ സാധ്യതയുണ്ട്.

തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നുമാണ് ബാനർ.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!