Idukki വാര്‍ത്തകള്‍
സൊറ പറയാനുള്ള ഇടമല്ല റോഡ്

റോഡിൽ വാഹനങ്ങൾ പോകാനുള്ള ഇടമാണ് ക്യാര്യേജ് വേ. അവിടെ ഒരു വാഹനം നിർത്തുന്നതും, ആളുകൾ നിൽക്കുന്നതും വാഹനങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ തടസപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. കഥ പറയാനും സൊറ പറയാനും, വിശേഷങ്ങൾ പങ്കുവെക്കാനുമായി റോഡിൽ സ്ഥലം കണ്ടെത്തരുത്. അത്യാവശ്യം വേണമെങ്കിൽ ക്യാരേജ് വേക്ക് വെളിയിൽ സുരക്ഷിത സ്ഥലമുള്ള ഇടങ്ങളിൽ നിർത്താമല്ലോ?
പല കാരണങ്ങളാലും അപകടങ്ങൾ ഉണ്ടാവാം എന്നിരുന്നാലും റോഡിൽ സൊറ / കുശലം പറഞ്ഞ് നിൽക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി ബ്രേക്കിടേണ്ടിയും ദിശ മാറ്റേണ്ടിയും വരുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും
അതിനാൽ റോഡിൽ വണ്ടി നിർത്തി സംസാരിക്കുന്നതും കുശലം പറയുന്നതും ഒഴിവാക്കിയേ മതിയാവൂ.




































































































































