12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്: മുഖ്യമന്ത്രി വാഗ്ദാനം പാലിക്കണം; കേരള കർഷക യുണിയൻ

പന്തീരായിരം കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി വാഗ്ദാനം പാലിക്കണമെന്ന് കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാക്കമ്മറ്റി യോഗം ആവശ്യപ്പെട്ടു… വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെക്കൊണ്ട് നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടും27 കോടി രൂപയാണ് കഴിഞ്ഞ സംസ്ഥാനബജറ്റിൽ വകയിരുത്തിയത്.
നവകേരള സദസുമായി ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെത്തിയപ്പോഴും ഇടുക്കി പാക്കേജിനെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നും പറയാത്തത് ഇടുക്കിയിലെ ജനങ്ങളെ കബളി പ്പിക്കലാണ്.
ചിന്നക്കനാൽ വനം വിജ്ഞാപനം പിൻവലിച്ച് ജനങ്ങളെ സംരക്ഷിക്കണം.
സിങ്കു കണ്ടത്തെ കുടിയേറ്റ കർഷകർ നടത്തുന്ന റിലേ സത്യഗ്രഹസമരത്തിന് കർഷക യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു…..
വന്യജീവി ശല്യം തടയാനുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളായി മാറുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കാർഷിക – കാർഷികേതര വായ്പകളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ജപ്തി നടപടികൾ നിർത്തി വച്ച് 2025 മാർച്ച്31വരെ മൊറട്ടോറിയം പ്രഖ്യാപിച്ച്കടക്കെണിയിലായിരിക്കുന്നവരെ സഹായിക്കണം.
ആ കാലയളവിലെ പലിശ ഇളവ് ചെയ്യണം. യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി നടന്നു വരുന്ന കേരകർഷക സൗഹൃദ സംഗമങ്ങൾ 2024 ജനുവരി 5 – ന് ജില്ലയിൽനടത്തുവാനും തീരുമാനിച്ചു.
ജനുവരി 30 – ന് ഏകദിന കർഷക ശില്പശാല സംഘടിപ്പിക്കുവാനും നിശ്ചയിച്ചു.
ഡിസംബർ 21 – ന് തൊടുപുഴ ,22 – ന് ദേവികുളം, 27 – ന് ഇടുക്കി ,29 – ന് ഉടുമ്പൻചോല , 30 – ന് പീരുമേട് നിയോജകമണ്ഡലം യോഗങ്ങളും ,2024 ജനുവരി 7 മുതൽ 20 വരെ മണ്ഡലം യോഗങ്ങളും കൂടുവാനും തീരുമാനിച്ചു…
കേരളാ കോൺഗ്രസ് ജില്ലാ ഓഫീസിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ടോമി ജോർജ് മുട്ടേത്താഴത്ത്, ഇ.പി. ബേബി, ഷാജി ഉഴുന്നാലിൽ, ജോബിൾ മാത്യു, പി.ജി.പ്രകാശൻ ,ജോസുകുട്ടി തുടിയംപ്ളാക്കൽ , ലൂക്കാച്ചൻ മൈലാടൂർ , കുര്യൻ കാക്കപ്പയ്യാനി , ജോയി പുതുപ്പറമ്പിൽ,ബൈജു ഓലിക്കര, ജോസ് തെങ്ങുംപിള്ളിൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.