വോട്ടര്‍ പട്ടിക പുതുക്കല്‍: ജില്ലാതല യോഗം ചേര്‍ന്നു

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 മായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ വോട്ടര്‍പട്ടിക നിരീക്ഷകന്‍ സീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേംബറില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലയിലെ വിവിധ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എം എല്‍ എ മാരുടെ പ്രതിനിധികള്‍ എന്നിവരുമായി നിരീക്ഷകന്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, വിവിധ നിയമസഭാ മണ്ഡലങ്ങളിലെ തഹസീല്‍ദാര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, മറ്റ് ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തി. യോഗ്യരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്ന് സീറാം സാംബശിവ റാവു അറിയിച്ചു.