പുറ്റടി ഗവ: ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം


പുറ്റടി ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനും സത്യാഗ്രഹത്തിനും ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് , ആശുപത്രിയുടെ ശോച്യാവസ്ഥക്കും അധികാരികളുടെ അനാസ്ഥക്കെതിരെ ഹോളിക്രോസ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവു നാടകം ശ്രദ്ധേയമായി..
ആശുപത്രിയിൽ കൂടുതൽ ഡോക്ടർ മാരുടെ സേവനം ഉറപ്പു വരുത്തുക, 24 മണിക്കൂറും പ്രവർത്ഥിക്കുന്ന അത്യാഹിത വിഭാഗം സജ്ജമാക്കുക, ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, കൂടുതൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഉറപ്പാകുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് തെരുവുനാടകം അരങ്ങേറിയത്…
തുടർന്ന് സമരാനുകൂലികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾ പുറ്റടി ടൗണിൽ പ്രതിക്ഷേധ റാലിയും നടത്തി.
സമരസമിതിക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് കോളേജ് മാനേജർ എം.കെ സ്കറിയ, കോളേജ് അഡ്മിനിസ്ട്രേറ്റർ ബിന്നി പി. ജോൺ എന്നിവർ സംസാരിച്ചു..