കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാർഗരേഖ പുറത്തിറക്കി കേന്ദ്രം;അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് മാസ്ക് വേണ്ട
കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാർഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്നും റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നും നിർദേശത്തിൽ പറയുന്നു.
അഞ്ച് വയസോ, അതിന് താഴെയോ പ്രായമുള്ള കുഞ്ഞുങ്ങളെ മാസ്ക് ധരിപ്പിക്കേണ്ടതില്ലെന്നാണ് മാര്‍ഗനിര്‍ദേശം. എന്നുവച്ചാല്‍ അവരെ ഇഷ്ടാനുസരണം എവിടെയും വിടാം എന്നല്ല. അക്കാര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ നിര്‍ബന്ധമായും വേണംതാനും.
ആറ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ അവര്‍ക്ക് പാകമാകുന്ന തരത്തിലുള്ള മാസ്ക് ധരിപ്പിക്കുകയും. അത് ധരിക്കുന്നത് മുതല്‍ ഒഴിവാക്കുന്നത് വരെ അവരെ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മൂക്കും വായും മൂടിയ നിലയില്‍ തന്നെയാണ് മാസ്ക് ധരിച്ചിരിക്കുന്നതെന്നും, മാസ്കില്‍ കൈ കൊണ്ട് സ്പര്‍ശിക്കുന്നില്ലെന്നും, മറ്റുള്ളവരുടെ മാസ്കുമായി കൈമാറുന്നില്ലെന്നും മറ്റും മുതിര്‍ന്നവര്‍ നിരന്തരം ഉറപ്പിക്കുക.
11 മുതല്‍ മുകളില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇതിനായി മാതാപിതാക്കളോ, മറ്റ് മുതിര്‍ന്നവരോ അവരെ കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍, അതത് കേസുകളുടെ സ്വഭാവത്തിനനുസരിച്ച് ഡോക്റുടെ അഭിപ്രായം കൂടി തേടിയ ശേഷം മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. ക്യാന്‍സര്‍, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും രോഗമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ മാസ്ക് ധരിക്കേണ്ടതുണ്ട്. ഇക്കാര്യവും മുതിര്‍ന്നവര്‍ കരുതുക.