സംസ്ഥാനത്ത് നാളെ മാത്രം കൂടുതൽ ഇളവുകൾ
നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്.
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായിരിക്കും.
2 ദിവസവും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല.
ഹോം ഡെലിവറി ഉണ്ടാകും.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
നാളെ പ്രവര്‍ത്തിക്കും.
കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരും.
എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.
സ്‌റ്റേഷനറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.
വാഹന ഷോറൂമുകളില്‍ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മെയിന്റനന്‍സ് ജോലിയാകാം.
മറ്റു പ്രവര്‍ത്തനങ്ങളും വില്‍പനയും പറ്റില്ലനിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.































































































































