Idukki വാര്‍ത്തകള്‍
വെല്ലുവിളികളെ തന്റെ മനോഹരമായ പുഞ്ചിരി കൊണ്ട് തോൽപ്പിച്ചവൾ.. അവളെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്

ഈ ലോകത്തിന്റെ ശബ്ദങ്ങൾ കേൾക്കാനോ മറുപടി നൽകാനോ കഴിയാതിരുന്നിട്ടും ആ മുഖത്തെ തെളിച്ചം ഒരിക്കൽ പോലും മങ്ങിയിട്ടില്ല. തൊടുപുഴയിലെ മഹാറാണി വെഡിംഗ് കളക്ഷൻസിലെത്തുന്ന ഏതൊരു ഉപഭോക്താവിനും ആദ്യം കാണാൻ കഴിയുന്നത് നിത്യയുടെ ആ മനോഹരമായ പുഞ്ചിരിയായിരിക്കും. വാക്കുകളേക്കാൾ വലിയൊരു ഭാഷ ആ ചിരിക്കുണ്ടെന്ന് അവൾ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരുന്നു.
സെയിൽസ് രംഗത്ത് ജോലി ചെയ്യുമ്പോൾ ക്ഷമയും ആശയവിനിമയവും വളരെ പ്രധാനമാണ്. തന്റെ പരിമിതികളെ ഒരിടത്തും തടസ്സമാകാതെ നോക്കാൻ നിത്യക്ക് കഴിഞ്ഞത് ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ജന്മനാ കേൾവിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും തന്റെ ജോലിയിൽ അവൾ കാണിച്ച ആത്മാർത്ഥതയും സൗമ്യതയും ആ സ്ഥാപനത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ്. വനിതാ ദിനത്തിൽ നിത്യയെ ആദരിച്ച് സ്ഥാപനം മാതൃക കാട്ടി
















































































































