San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ



പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ദേശീയ പാതാ വികസനത്തിനായി കേരള സർക്കാർ 5580 കോടി രൂപയാണ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തിയാക്കിയ റീച്ച് ആണ് പ്രധാനമന്ത്രി ഇന്ന് ഉ​ദ്ഘാടനം ചെയ്യുന്നത്.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി 2,650 കോടി രൂപ ചെലവിലാണ് നിർമിച്ച ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ആറുവരിപ്പാതയാണ് നാടിന് സമർപ്പിക്കുന്നത്. മുംബൈ – കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ ഈ റോഡ് കണ്ണൂർ, കാസർകോട് ജില്ലകളെയും മുഴപ്പിലങ്ങാട്, മംഗലാപുരം പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. 39 കിലോമീറ്റർ നീളമുള്ള സ്ട്രെച്ചിന്റെ നിർമാണം തുടങ്ങിയത് 2021 നവംബറിലാണ്. 2025 ഓഗസ്റ്റ് 25-ന്‌ പൂർത്തിയാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!