വിദ്യാഭ്യാസ വാർത്തകൾ
🔰നൂതനാശയമുള്ള വിദ്യാര്ഥികള്ക്കായി സ്റ്റാര്ട്ടപ്പ് മിഷന്റെ ഡാഷ് പരിപാടി
▪️കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്ട് ഡെഫിയുമായി ചേർന്ന് നൂതനാശയങ്ങൾ കൈമുതലായുള്ള വിദ്യാർഥികൾക്കായി രണ്ട് മാസത്തെ വെർച്വൽ പഠനപരിപാടി സംഘടിപ്പിക്കുന്നു. ഡെഫി അക്കാദമി ഫോർ സൊല്യൂഷൻ ഹാക്കിംഗ് അഥവാ ഡാഷ് എന്നതാണ് പരിപാടിയുടെ പേര്. താത്‌പര്യമുള്ള വിദ്യാർഥികൾ bit.ly/dash_apply എന്ന വെബ്സൈറ്റ് വഴി ജൂൺ 21ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://projectdefy.org/dash/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
🔰 കാലിക്കറ്റ് സർവകലാശാല : മാറ്റിവെച്ച പരീക്ഷകൾ ഈ മാസം
▪️ കാലിക്കറ്റ് സർവകലാശാല 15ന് തുടങ്ങാനിരുന്ന പരീക്ഷകൾ ലോക്ക് ഡൗൺ 16 വരെ നീട്ടിയതനുസരിച്ച് മാറ്റിയെങ്കിലും ഈ മാസം തന്നെ പരീക്ഷകൾ പുനരാരംഭിക്കാൻ നീക്കം. രണ്ട് ദിവസത്തിനകം ടൈംടേബിൾ പുനർനിർണയിച്ചു പ്രസിദ്ധീകരിക്കും.
🔰 പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് മുൻപ് റിവിഷൻ ക്ലാസ്
▪️ കൈറ്റ് വിക്ടേഴ്സ് ചാനലിലെ പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് ഒരു മാസം മുൻപ് നിർത്തി ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകൾ തുടങ്ങും.പരീക്ഷ കഴിഞ്ഞ് പ്ലസ് ടു ക്ലാസ് പുനരാരംഭിക്കും. റിവിഷൻ ക്ലാസുകൾക്കൊപ്പം സംശയ നിവാരണത്തിനുള്ള ലൈവ് ഫോണിൻ പരിപാടികളും നടത്തും.
🔰 ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച്: കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം
▪️ കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒരു സെമസ്റ്റർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
▪️ വിശദവിവരങ്ങൾക്ക് www.gift.res.in , [email protected]
🔰 ബിരുദതല സയൻസ് പഠനത്തിന് സ്റ്റാർ കോളേജ് സ്കീം സഹായധനം
▪️ ബിരുദതല ശാസ്ത്രപഠനം മികവുറ്റതാക്കാൻ കേന്ദ്ര ബയോടെക്നോളജി വകുപ്പ് ആവിഷ്കരിച്ച സ്റ്റാർ കോളേജ് സ്കീം പ്രകാരമുള്ള സഹായത്തിന് അപേക്ഷിക്കാം വിദ്യാർഥികൾക്ക് ശാസ്ത്രപഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രായോഗിക പരിശീലനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തികൾക്ക് ഈ ഘടകത്തിലൂടെ സഹായം ലഭിക്കുന്നു.
▪️ പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖ www.dbtindia.gov.in ൽ ലഭിക്കും. അപേക്ഷ https://www.dbtepromis.nic.in വഴി നൽകാം. അവസാന തീയതി ജൂൺ 30.
♦️കരിയർ അവസരങ്ങൾ♦️
🔰 പി എസ് സി പരീക്ഷ ജൂലൈ മുതൽ
▪️ കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവെച്ച പി എസ് സി പരീക്ഷകൾ ജൂലൈയിൽ പുനരാരംഭിക്കും കഴിഞ്ഞ ഏപ്രിൽ 20 മുതൽ മെയ് 20 വരെ മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാണ്.
🔰IBPS : 10,493 ഒഴിവുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു
▪️ ഐ.ബി.പി.എസ് ക്ലാർക്ക്, ഐ.ബി.പി.എസ് പി.ഒ തസ്തികകളിലായി ആകെ 10,493 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള ഗ്രീമീണ ബാങ്കുകളിലായിരിക്കും നിയമനം.
▪️ഓഫീസർ സ്കെയിൽ-1 (പി.ഒ), ഓഫീസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് (ക്ലാർക്ക്), ഓഫീസർ സ്കെയിൽ 2, 3 എന്നീ തസ്തികകളിലേക്കുള്ള അപേക്ഷ ഐ.ബി.പി.എസ് ആരംഭിച്ചു. താൽപ്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിച്ചു തുടങ്ങാം.. അപേക്ഷിക്കാനായി ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
▪️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 28.
🔰 വനിതാ മിലിറ്ററി പോലീസിൽ ഒഴിവ്
▪️ സേനയിൽ വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 100 ഒഴിവുകളാണുള്ളത്. യോഗ്യത പത്താം ക്ലാസ്, എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കും ആകെ കുറഞ്ഞത് 45 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പതിനേഴര – 21 വയസും, 2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
▪️ വിശദമായ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക അവസാന തീയതി ജൂലൈ 20
🔰 ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് വിജ്ഞാപനം
▪️ കേരള പി എസ് സി ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് മലയാളം മാധ്യമം തസ്തികയിലേക്ക് അപേക്ഷിക്കാം അവസാന തീയതി ജൂലൈ 7. 14 ജില്ലകളിലും ഒഴിവുണ്ട്
▪️ വിവരങ്ങൾക്ക് https://www.keralapsc.gov.in/
🔰 സതേൺ റെയിൽവേ : കേരളത്തിൽ 1349 അപ്രെന്റിസ്
▪️ സതേൺ റെയിൽവേ 3370 8 പ്രാക്ടീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കേരളത്തിൽ 1349 ഒഴിവുണ്ട് തിരുവനന്തപുരം ഡിവിഷനിൽ 683 ഒഴിവ് പാലക്കാട് ഡിവിഷനിൽ 666 ഒഴിവുണ്ട് മറ്റ് ഒഴിവുകൾ തമിഴ്നാട്ടിലെ ഡിവിഷനുകളിൽ ആണ്.
▪️ പത്താം ക്ലാസ് 50 ശതമാനം മാർക്കോടെ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം എൽ ഡി ട്രേഡ് ലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു സയൻസ് പാസായിരിക്കണം.
▪️ വിശദമായ വിവരങ്ങൾക്ക് www.sr.indianrailways.gov.in