നാട്ടുവാര്‍ത്തകള്‍
ടവര്‍ കമ്മിഷന് ചെയ്യാത്തതില്‍ യൂത്ത് ഫ്രണ്ട് എം പ്രതിഷേധിച്ചു
നെടുങ്കണ്ടം: ബി.എസ്.എന്‍.എല്‍ ടവര്‍ കമ്മിഷന് ചെയ്യാത്തതില്‍ യൂത്ത് ഫ്രണ്ട് എം പ്രതിഷേധിച്ചു. ബി.എസ്.എന്‍.എല്ലിന്റെ കെടുകാര്യസ്ഥത കാരണം പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്. അനാസ്ഥ അവസാനിപ്പിച്ച് ടവര്‍ ഉടന്‍ കമ്മിഷന് ചെയ്യണമെന്നും യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു. പ്രതിഷേധ സമരം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉദ്ഘാടനം ചെയ്തു. അനീഷ് കടുകന്മാക്കല്, ഡാനി മമ്മൂട്ടില്‍, ടിജോ ഇടത്തില്‍, ആല്ബിന് എന്നിവര്‍ പ്രസംഗിച്ചു.