Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നവകേരള സദസിന്റെ സമയത്ത് കടകള്‍ അടച്ചിടണമെന്ന് ഉത്തരവ്; വിവാദമായതോടെ പിന്‍വലിച്ച് പൊലീസ്
ഏറ്റുമാനൂരില്‍ നവകേരള സദസെത്തുമ്പോള്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കുന്ന വിവാദ ഉത്തരവ് പൊലീസ് പിന്‍വലിച്ചു. കടകള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് പൊലീസ് വ്യക്തമാക്കി. നവകേരള സദസ്സ് നടക്കുന്ന ഗവണ്‍മെന്റ് വൊക്കേഷന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പരിസരത്തുള്ള വ്യാപാരികള്‍ കട തുറക്കരുതെന്നായിരുന്നു നിര്‍ദേശം. രാവിലെ ആറു മുതല്‍ പരിപാടി അവസാനിക്കുന്നത് വരെ അടച്ചിടാനാണ് നോട്ടീസ് നല്‍കിയിരുന്നത്. രാവിലെ പത്തുമണിക്കാണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ രണ്ടാം ദിനത്തിലെ ആദ്യ പര്യടനം ഏറ്റുമാനൂരാണ് നടക്കുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.