കാന്തല്ലൂരിലെ കുങ്കുമപ്പൂവ് കര്‍ഷകന്‍ രാമമൂര്‍ത്തിയെ മുഖ്യമന്ത്രി വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു

മറയൂര്‍ ശര്‍ക്കരയും തേയിലയുമടങ്ങിയ സമ്മാനപ്പൊതി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കി.
21 രാജ്യങ്ങളുടെ പതാക 6 മിനിറ്റുകൊണ്ട് റുബിക്സ്‌ക്യൂബില്‍ ചെയ്ത് ഗിന്നസ് റെക്കോഡ് നേടിയ സിദ്ധാര്‍ഥ് സിജു മുഖ്യമന്ത്രിക്ക് പതാക കൈമാറി.
2022ലെ ഉജ്വലബാല്യം പുരസ്‌കാരം ജേതാവു അഭിനേതാവും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ മാധവ്കൃഷ്ണ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി.
സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ചികിത്സ ലഭ്യമായ കേള്‍വി പരിമിതയായ ഇടമലക്കുടിയിലെ അഭിരാമി മുഖ്യമന്ത്രിക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചു.
മന്ത്രിമാരായ എം.ബി. രാജേഷ്, അഹമ്മദ് ദേവര്‍ കോവില്‍, പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, വി. ശിവന്‍ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്‍, കെ.രാധാകൃഷ്ണന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, സജി ചെറിയാന്‍, പി. പ്രസാദ്, ഡോ. ആര്‍. ബിന്ദു, വി.അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, ആന്റണി രാജു, എ.കെ. ശശീന്ദ്രന്‍, പി.രാജീവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
സംഘാടക സമിതി ചെയര്‍മാന്‍ എ.രാജ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി നോഡല്‍ ഓഫീസര്‍ ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ്
നന്ദിയും പറഞ്ഞു.