San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ ‘സ്വാസ്ഥ്യം ശരണം’  ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന്  ഔദ്യോഗിക തുടക്കം



ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര’ ബോധവൽക്കരണ  ക്യാമ്പയിന്റെ ലോഗോ പ്രകാശനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ആന്റോ ആന്റണി എം.പി , സി  വി. ശാന്തകുമാർ എം.എൽ.എ., തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസറും ശബരിമല ആരോഗ്യവകുപ്പ് സംസ്ഥാന  നോഡൽ ഓഫീസറുമായ ഡോ. ജെ. മണികണ്ഠൻ, ആരോഗ്യകേരളം  ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ്, ആരോഗ്യവകുപ്പ്, ദേവസ്വം , വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായി.

മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലേക്കെത്തുന്ന ഓരോ ഭക്തന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിലും വിവിധ ഇടത്താവളങ്ങളിലും വിപുലമായ ആരോഗ്യസംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ, അടിയന്തര ചികിത്സാ സൗകര്യങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിവ തീർത്ഥാടകർക്ക് പ്രയോജനപ്പെടും.

പ്രായമായ തീർത്ഥാടകരും വിവിധ ജീവിതശൈലീ രോഗങ്ങളുള്ളവരും മലകയറ്റത്തിനിടെ ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകളും ആരോഗ്യബോധവൽക്കരണവും ക്യാമ്പയിന്റെ  ഭാഗമായി ശക്തിപ്പെടുത്തും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെയും  വിവിധ വിഭാഗങ്ങളുടെയും ഏകോപനത്തിലൂടെ തീർത്ഥാടനകാലം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ‘ സ്വാസ്ഥ്യം  ശരണം’ ആരോഗ്യത്തോടെ ശരണയാത്ര, ബോധവൽക്കരണ ക്യാമ്പയിനിലൂടെ  ലക്ഷ്യമിടുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!