Idukki വാര്‍ത്തകള്‍
ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ.

അസം സ്വദേശികളായ പ്രദീപ്ദാസ് (26), ഭാര്യ സിമദാസ് (28), ജാഡു ഗൊഗോയ് (39) എന്നിവരാണ് പിടിയിലായത്. 04.11.2026 തീയതി കട്ടപ്പനയിൽ വച്ച് കുട്ടിയുടെ മാതാപിതാക്കളായ പ്രദീപ്ദാസ്, സിമദാസ് എന്നിവർ ജാഡു ഗൊഗോയ് എന്ന ഇടനിലക്കാരൻ വഴി തങ്ങളുടെ 6 മാസം മാത്രം പ്രായമുളള ആൺകട്ടിയെ 2.5 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം കട്ടപ്പന പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കുഞ്ഞിന് ആവശ്യമായ സംരക്ഷണം നൽകുകയും പ്രതികളായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.




































































































































