എക്‌സൈസ് വിമുക്തി മിഷനും ഹൊറൈസണ്‍ മോട്ടോഴ്‌സും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ തുടക്കമായി


വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ജാഥ സംഘടിപ്പിക്കുന്നത്.
രാവിലെ 9.30ന് കട്ടപ്പന ഹൊറൈസണ്‍ മോട്ടേഴ്സില്‍ നടന്ന ചടങ്ങ് കട്ടപ്പന നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. കട്ടപ്പന എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ സര്‍വീസ് സി.ഇ.ഒ അലക്‌സ് അലക്‌സാണ്ടര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.സി. മുരുകന്‍, സെന്റ് ജെറോംസ് എച്ച്.എസ്.എസ്. വെള്ളയാംകുടി പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹൊറൈസണ്‍ മോട്ടോഴ്‌സ് എം.ഡി എബിന്‍ എസ്. കണ്ണിക്കാട്ട് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
തുടര്‍ന്ന് ഹൊറൈസണ്‍ മോട്ടോഴ്‌സ് ചെയര്‍മാന്‍ ഷാജി ജെ. കണ്ണിക്കാട്ട് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.