കട്ടപ്പനയാറിന്റെ കൈവഴിയായ തോട്ടിലേയ്ക്ക് മാരക കീടനാശിനികളുടെ അവശിഷ്ടങ്ങൾ തള്ളിയ ഏലം എസ്റ്റേറ്റിന് പിഴ ചുമത്തി കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം.ആനകുത്തിയിലെ പുതുപ്പെട്ടി എസ്റ്റേറ്റിനെതിരെയാണ് നടപടി
കട്ടപ്പനയാറിന്റെ കൈവഴിയായ തോട്ടിലേയ്ക്ക് മാരക കീടനാശിനികളുടെ അവശിഷ്ടങ്ങൾ തള്ളിയ ഏലം എസ്റ്റേറ്റിന് പിഴ ചുമത്തി കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം.ആനകുത്തിയിലെ പുതുപ്പെട്ടി എസ്റ്റേറ്റിനെതിരെയാണ് നടപടി .തോട്ടിലൂടെ കീടനാശിനികളുടെ അവശിഷ്ടങ്ങൾ ഒഴുക്കുന്നുവെന്ന വ്യാപക പരാതി തുടർന്ന് കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഗൗരവമേറിയ നിയമലംഘനം കണ്ടെത്തിയത്.ആനകുത്തിയിലുള്ള പുതുപ്പെട്ടി ഏലം എസ്റ്റേറ്റാണ് കട്ടപ്പനയാറിന്റെ കൈത്തോട്ടിലേയ്ക്ക് കീടനാശിനികളുടെ അവശിഷ്ടങ്ങൾ ഒഴുക്കിയത്.തോടിന്റെ കരയിലിട്ട് മാലിന്യങ്ങൾ കത്തിച്ചതായും കണ്ടെത്തി. സംഭവത്തിൽ പുതുപ്പെട്ടി എസ്റ്റേറ്റിന്റെ ഉടമകളായ കമ്പം പുതുപ്പെട്ടി സ്വദേശികളായ കെ ഇ രഘു പ്രസാദിനും, കെ ഇ മനോജ് കിരണിനും 25000 രൂപ വീതം പിഴ ചുമത്തി.പ്ലാസ്റ്റിക് കത്തിച്ചതിനും , കീടനാശിനിയുടെ കവർ ഉൾപ്പെടുന്ന അജൈവ മാലിന്യങ്ങൾ തോട്ടിലേയ്ക്ക് ഒഴുക്കിയതിനുമാണ് പിഴ.നിരവധി കുടുംബങ്ങൾ കട്ടപ്പനയാറിലെ ജലം വിവിധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.കട്ടപ്പന നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്,പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.രഞ്ജിത്ത്, ജി.സൗമ്യനാഥ് എന്നിവരാണ് പരസ്യമായ നിയമ ലംഘനം കണ്ടെത്തി നടപടി സ്വീകരിച്ചത്.