കാര്‍ഷിക വകുപ്പ് മന്ത്രി പി പ്രസാദിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി സിപിഐ


ഇടുക്കി: കാര്‍ഷിക വകുപ്പ് മന്ത്രി പി പ്രസാദിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി സിപിഐ. മന്ത്രി ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി നിലവില്ലെന്ന് സിപിഐ വിശദീകരിച്ചു.
ജൂലൈ 27ന് പി പ്രസാദിന്‍റെ ഹര്‍ജി തള്ളിയതാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു.
‘ഇല്ലാത്ത ഹര്‍ജി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ നടത്തുന്നത് പി പ്രസാദിന്‍റെ ഹര്‍ജിയിലല്ല. സിപിഐക്കെതിരേ ആരോപണം ഉന്നയിച്ച്, എഎല്‍ഡിഎഫില്‍ ഒറ്റപ്പെടുത്തി ഇതിനെല്ലാം കാരണം സിപിഐ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. ഹര്‍ത്താല്‍ നടത്തുന്ന സംഘടനകളെ ആരോ ചുമതലപ്പെടുത്തിയതാണ്. ആരുടേയോ വാടക നാവാണ് ഇവര്‍ക്ക്.’ കെ കെ ശിവരാമന്‍ പറഞ്ഞു.
സിപിഐ ജില്ലാ സമ്മേളന ദിനത്തില്‍ ദേവികുളം താലൂക്കിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിജീവന പോരാട്ടവേദിയും ജില്ലയിലെ ചില കര്‍ഷക കൂട്ടായ്മകളും പൊതുമാധ്യമത്തിലൂടെ നിരന്തരം നുണ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് കെ കെ ശിവരാമന്‍ ആരോപിച്ചു. ഈ മാസം 27-ാം തിയതിയാണ് സിപിഐ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.
മൂന്നാര്‍ മേഖലയിലെ പരിസ്ഥിതി സംരക്ഷവും മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് മന്ത്രി ഹര്‍ജി നല്‍കിയത്. പൂജ്യം മുതല്‍ 10 വരെ സംരക്ഷത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, വനങ്ങള്‍ നാഷണല്‍ പാര്‍ക്കുകള്‍ എന്നിവയ്ക്ക് ചുറ്റുമായി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.