കൈവശഭൂമി തിട്ടപ്പെടുത്തല്‍; രേഖാപരിശോധനയും സര്‍വെയും ആരംഭിച്ചു


കാലങ്ങളായി പതിവ് നടപടികള്‍ തടസ്സപ്പെട്ടു കിടന്ന ജില്ലയിലെ വിവിധ പദ്ധതി പ്രദേശങ്ങളിലെ ക്യാച്ച്‌മെന്റ് ഏരിയകളിലെ കൈവശഭൂമി സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി തിട്ടപ്പെടുത്തുന്നതിന് റവന്യൂ രേഖകളുടെ പരിശോധനയും പ്രാരംഭ സര്‍വെ നടപടികളും റവന്യൂ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ആരംഭിച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ 3 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ കാഞ്ചിയാര്‍ വില്ലേജിലെ വെള്ളിലാംകണ്ടം ഭാഗത്തും, കല്ലാര്‍കുട്ടി ഡാമിന്റെ 10 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ വെള്ളത്തൂവല്‍ വില്ലേജിലെ മാങ്കടവ് ഭാഗത്തും, ചെങ്കളം ഡാമിന്റെ 10 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ കുഞ്ചിത്തണ്ണി വില്ലേജിലെ ആനച്ചാല്‍ ഭാഗത്തും ആരംഭിച്ചു. സര്‍വെ നടപടികള്‍ക്കായി പ്രത്യേക സര്‍വെ ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. കെ,എസ്.ഇ.ബി അധികൃതരുമായി സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്്. സര്‍വെ നടക്കുന്ന സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സന്ദര്‍ശിച്ചു.