തോപ്രാംകുടിയില്‍ അനധികൃത പാര്‍ക്കിംഗ്: നടപടി എടുക്കാതെ ആര്‍ടിഒ


തോപ്രാംകുടി: തോപ്രാംകുടി സഹകരണ ബാങ്ക് പടിക്കല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്ബില്‍ അനധികൃതമായി സ്വകാര്യ വ്യക്തി പിക്കപ്പ് വാൻ പാര്‍ക്ക് ചെയ്യുന്നതിനെതിരെ വ്യാപാരികള്‍ ഇടുക്കി ആര്‍ടിഒ യ്ക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം.പിക്കപ്പ് വാഹനം വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്ബില്‍ സ്ഥിരമായി പാര്‍ക്കു ചെയ്യുന്നതായാണ് പരാതി. വ്യാപാരികളും അസോസിയേഷൻ ഭാരവാഹികളും വാഹന ഉടമയോട് വാഹനം മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താൻ നികുതിയൊടുക്കുന്ന വാഹനം തനിക്ക് സൗകര്യമുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യുമെന്നാണ് ഇയാള്‍ പ്രതികരിച്ചത്. തുടര്‍ന്ന് വ്യാപാരികള്‍ ആര്‍ടിഒയ്ക്ക് പരാതിനല്‍കുകയായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ആര്‍ടി ഓഫീസിലെ ഫോണും പ്രവര്‍ത്തന രഹിതമാണ്. അടിയന്തിരമായി അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി എടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.