Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സംരംഭകത്വ പരിശീലനം



ഷെഡ്യൂൾഡ്‌ കാസ്റ്റ് വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാകൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്റിൽ വെച്ച് ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റെർപ്രൈസ്ന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.

ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിച്ച കേരളത്തിലെ എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ 40 വയസിന് താഴെയുള്ള തിരെഞ്ഞെടുത്ത 25 യുവതി യുവാക്കൾക്ക് സ്റ്റൈപെൻറ്റോടുക്കൂടി ജൂൺ 15 മുതൽ ജൂലൈ 1 വരെ കിഡ് ക്യാമ്പസ്സിൽ ആദ്യ ബാച്ചിന്റെ പരിശീലനം വിജയകരമായി പൂർത്തീകരിച്ചിരുന്നു. അടുത്ത ബാച്ച് ജൂലൈ 20 മുതൽ ഓഗസ്റ്റ് 6 വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കും. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജൂലൈ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0484 2532890 / 2550322/9605542061.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!