6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മദ്യനയ അഴിമതിക്കേസ്; കെസിആറിന്‍റെ മകൾ കെ.കവിതക്ക് ഇഡിയുടെ നോട്ടിസ്



ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് കവിതയെ സിബിഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 % ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നീക്കം.

കേസിൽ റോബിൻ ഡിസ്റ്റിലറീസ് പാർട്ണർ അരുൺ രാമചന്ദ്രൻ പിള്ളയെ മെയ് 13 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അറസ്റ്റിലായ മദ്യവ്യവസായി അമന്ദീപ് ധാലിനെ ജൂൺ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആരോപണവിധേയരായ മദ്യക്കമ്പനിയുമായി അരുണിന് ബന്ധമുണ്ടെന്നും അറസ്റ്റിലായ മദ്യവ്യവസായി സമീർ മഹാന്ദ്രുവുമായി ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!