San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ ശുചീകരണ തൊഴിലാളികൾക്ക്  പരിശീലനം നൽകി



കട്ടപ്പന നഗരസഭയിൽ ശുചീകരണ തൊഴിലാളികൾക്ക് ഏകദിന പരിശീലനം നൽകി. ശുചീകരണ തൊഴിലാളികളുടെ അറിവും കഴിവും മെച്ചപ്പെടുത്തുവാൻ കട്ടപ്പന നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്.

ശാസ്തീയ മാലിന്യ പരിപാലനത്തിൻ്റെ പ്രാധാന്യം, തൊഴിൽ സുരക്ഷ, ആരോഗ്യ സുരക്ഷ, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, നൂതന സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വിഭാഗത്തെ ചലനാത്മകമാക്കുന്നത് ശുചീകരണ തൊഴിലാളികളാണ്. കട്ടപ്പനയെ വൃത്തിയായി നിലനിർത്തുന്നതിലൂടെ പൊതു ജനാരോഗ്യം സംരക്ഷിക്കുന്നു. ശുചീകരണ തൊഴിലാളികളുടെ തൊഴിൽ അന്തസ് വർദ്ധിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ പ്രതിജ്ഞാബന്ധമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.

നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ
വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തി.ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ,സീനിയർ പബ്ബിൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ് ഡി സംസാരിച്ചു. കെ.എസ്. ഡബ്യു എം. പി പ്രതിനിധികളായ സാലിഹ ഇ എം , അജിത് കെ.കെ എന്നിവർ ക്ലാസ് നയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!