San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ സൗജന്യ മെഗാ മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച.



ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ സൗജന്യ മെഗാ മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഡോ. മാത്യു ഫിലിപ്പ്, ഡോക്ടർ ജോൺ തയ്യിൽ എന്നിവരുൾപ്പെടെ വിവിധ ചികിത്സാ വിഭാഗങ്ങളിൽ നിന്നുള്ള 50-ലധികം വിദഗ്ഗ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.

ഒക്ടോബർ 25, ഞായറാഴ്ച, കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ രാവിലെ 10 മണിക്ക് ഇടുക്കി എം.എൽ.എ. റോയ് കെ. പൗലോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും.

സൗജന്യ ആരോഗ്യപരിശോധനകൾ, മരുന്നുവിതരണം, വിദഗ്ഗ ഡോക്ടർമാരുടെ ആരോഗ്യോപദേശങ്ങൾ എന്നിവ ക്യാമ്പിൽ ലഭ്യമാകും.

കൂടാതെ, കൂടുതൽ ചികിത്സ ആവശ്യമായി വരുന്ന അർഹരായ രോഗികൾക്ക് തുടർചികിത്സയ്ക്കാവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കട്ടപ്പന പുതിയ ബസ് സാൻഡിൽനിന്ന് ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ക്യാമ്പിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഏകദേശം 2,000 പേർ ക്യാമ്പിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പ് ദിവസം രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

കാർഡിയോളജി,ഡെർമറ്റോളജി, ഇ.എൻ.ടി., ഫാമിലി മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്, ന്യൂറോളജി, ഒഫ്താൽമോളജി. ഓങ്കോളജി ആൻഡ് ജനറൽ സർജറി, ഓർത്തോപീഡിക്സ് (ജോയിന്റ് റീപ്ലേസ്മെന്റ് ആൻഡ് സ്പോർട് മെഡിസിൻ), പീഡിയാട്രിക്സ്, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലെ വിദഗ്ഗ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 50% ഡിസ്കൗണ്ട് സൗകര്യം ഇടുക്കിക്കവല സ്കാൻവിൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ, റോട്ടറി ക്ലബ് ഓഫ് തേക്കടി, റോട്ടറി ക്ലബ് ഓഫ് ഈസ്റ്റ് ഹിൽസ് നെടുങ്കണ്ടം, റോട്ടറി ക്ലബ് ഓഫ് അടിമാലി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് ഭാരവാഹികളായ അനിൽ രവിന്ദ്രൻ ,അജി സത്യപ്രതാൻ, ജോസ് മാത്യൂ ,സന്തോഷ് ദേവസ്യ, ജിതിൻ കൊല്ലംകുടി,അഖിൽ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!