വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ എസ് മുഹമ്മദ് ഹക്കീന് വിട നല്‍കി ജന്മനാട്


പാലക്കാട് ; വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ എസ് മുഹമ്മദ് ഹക്കീന് വിട നല്‍കി ജന്മനാട് . സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ നടന്നു .മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഭാര്യ റംസീനയും മകള്‍ അഫ്ഷിന്‍ ഫാത്തിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നല്‍കി.ഛത്തീസ്‌ഗഢിലെ സുകുമയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്‍ലൈന്‍ ഇ എം എസ് നഗറില്‍ ദാറുസലാം വീട്ടിലെ എസ് മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത് . ആര്‍പിഎഫിന്റെ കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്‌ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം.ഛത്തീസ്ഗഢില്‍നിന്ന് സിആര്‍പിഎഫിന്റെ പ്രത്യേക വിമാനത്തില്‍ കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഇന്നലെ തന്നെ ആംബുലന്‍സില്‍ പാലക്കാട്ടെ വീട്ടിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ എട്ടുവരെ വീട്ടിലും ശേഷം ധോണി ഉമ്മിണി സ്കൂളിലും പൊതുദര്‍ശനത്തിന് വച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതിയായ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കിയ ശേഷമായിരുന്നു സംസ്ക്കാരം