Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചിരട്ടയിൽ വിസ്മയം തീർത്ത് എഴുകുംവയൽ സ്വദേശി
ചിരട്ടയിൽ വിസ്മയം തീർത്ത് എഴുകുംവയൽ സ്വദേശിയായ ചാരം കുഴിയിൽ ബിനു .
പെയിന്റിഗ് തൊഴിലാളിയായ ബിനു ഒഴിവു സമയത്തെ ഇടവേളകളിൽ ആണ് ചിരട്ടകൊണ്ട് വിവിധതരം കരകൗശല വസ്തുക്കൾ നിർമ്മിയ്ക്കുന്നത് .
ഒരു ചിരട്ടയെടുത്ത് അതിനെ വ്യത്യസ്തമായ ഒരു രൂപമാക്കി മാറ്റാൻ ഒരു മണിക്കൂർ മുതൽ 4 ദിവസം വരെ സമയമെടുക്കും.
ഒരു ചിരട്ടയും അക്സോ ബ്ലേഡും , പശയും , സാൻ പേപ്പറും ബിനു വിന്റെ കൈകളിൽ എത്തിയാൽ അത് ഒരു വ്യത്യസ്ഥമാർന്ന ഒരു കരകൗശല വസ്തുവായി മാറ്റും.
മുപ്പതിലധികം വസ്തുക്കൾ ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു ഇദ്ദേഹം. ഇതിൽ എടുത്തു പറയേണ്ടത് വൈദ്യുത അലങ്കാരത്തോട് കൂടിയ വിവിധ രൂപങ്ങൾ ആണ്.
ബിനു നിർമ്മിച്ചവയിൽ തിരുഹൃദയത്തിന്റെ രൂപവും, അഞ്ച് അപ്പവും രണ്ടു മീനും മെല്ലാം മറ്റുള്ള നിർമ്മിതികളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.
ഭാര്യ ജോത്സനയും മക്കളായ അനന്യ ,അനീന എന്നിവരും സഹായത്തിന് ഒപ്പമുണ്ട്