ഗ്രാമീണ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്ക് ആദ്യദിവസം സമാഹരിച്ചത് 497 നിക്ഷേപകരില്‍ നിന്നായി 1,97,85,500 രൂപ
വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ എം എം മണി എംഎല്‍എ സഹകാരികളില്‍ നിന്ന് തുക ഏറ്റുവാങ്ങി. നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും എം എം മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ് കുഴികുത്തിയാനി അധ്യക്ഷനായി. സഹകാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരവും നല്‍കി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജിഷ ഷാജി, അനുമോള്‍ ജോസ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ ആര്‍ സോദരന്‍, കട്ടപ്പന റൂറല്‍ സര്‍വീസ് സഹകരണ സംഘം ഡയറക്ടര്‍ വി ആര്‍ സജി, അസിസ്റ്റന്റ് രജിസ്ട്രാര്‍ യു അബ്ദുള്‍ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, ഇരട്ടയാര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി അരീപ്പറമ്പില്‍, രജനി സജി, ആനന്ദ് സുനില്‍കുമാര്‍, മിനി സുകുമാരന്‍, സോണിയ അത്യാലില്‍, സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി ബി ഷാജി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബെന്നി മുതുമാംകുഴി, കെ സി രമേശന്‍, ബാങ്ക് സെക്രട്ടറി ടി എസ് മനോജ്, ഭരണസമിതിയംഗം ബിന്‍സി ജോണി എന്നിവര്‍ സംസാരിച്ചു.
സഹകാരികളും സമൂഹ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ അഞ്ച് കോടി രൂപ നിക്ഷേപം സമാഹരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ് അറിയിച്ചു.