കർഷകരെയോ മറ്റു ഭൂമിയില്ലാത്ത താമസക്കരെയോ ഒഴിപ്പിക്കില്ല, കയ്യേറിയ വസ്തു പതിവിന് യോഗ്യമാണെങ്കിൽ പതിച്ചു കൊടുക്കുന്നതിന് നടപടി സ്വീകരിക്കും : ജില്ലാ കളക്ടർ
ജില്ലയിലെ കർഷകരെയോ മറ്റ് ഭൂമിയില്ലാത്ത താമസക്കാരെയോ ഒരു കാരണവശാലും ഒഴിപ്പിക്കില്ലെന്നും, കയ്യേറിയ വസ്തു പതിവിന് യോഗ്യമാണെങ്കിൽ പതിച്ചു കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കെ ഡി എച്ച് വില്ലേജിൽ സർവ്വേ 20/1ൽ പെടുന്ന സർക്കാർ ക്വാർട്ടേഴ്സ് പൊളിച്ചു മാറ്റി വീട് നിർമ്മിച്ചതാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ആറ് മാസത്തെ നോട്ടീസ് നൽകിയശേഷം ഏറ്റെടുത്തത്. എന്നാൽ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ല .കെ ഡി എച്ച് വില്ലേജിലെ തന്നെ മറ്റ് രണ്ട് കയ്യേറ്റങ്ങൾ താമസമാ കൃഷിയോ ഇല്ലാതെ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലമാണ്. ഇതാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. മൂന്നാർ വില്ലേജിലെ നല്ല തണ്ണി റോഡിൽ റോഡ് പുറമ്പോക്ക് കൈയ്യേറി കെട്ടിടം നിർമ്മിച്ച് കടകൾ നിർമ്മിച്ചവർക്ക് WP(C) 15193 / 12-ാം നമ്പർ കേസിലെ 8.8.23 ലെ വിധി പ്രകാരം ഒഴിഞ്ഞു പോകുന്നതിന് 6 മാസത്തെ സമയം നൽകിയിരുന്നു.