Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഹനാപകടത്തിൽ മരിച്ച മകന്റെ ആത്മാവിനെ വീട്ടിലെത്തിക്കാൻ അപകടം നടന്ന സ്ഥലത്ത് പിതാവ് പൂജ നടത്തി ബന്ധുക്കൾ
വാഹനാപകടത്തിൽ മരിച്ച മകന്റെ ആത്മാവിനെ വീട്ടിലെത്തിക്കാൻ അപകടം നടന്ന സ്ഥലത്ത് പിതാവ് പൂജ നടത്തി ബന്ധുക്കൾ.കൃഷ്ണഗിരിജില്ലയിലെ ഹൊസൂരിനടുത്ത് മൂക്കണ്ടപ്പള്ളിയിലാണ് കൗതുകമായ പൂജ നടന്നത്.
മാരുതിനഗർ സ്വദേശികളായ ദുരൈരാജ് – വിജയലക്ഷ്മി ദമ്പതികളുടെ മകനും ഹൊസൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ നാലാം വർഷ എൻജിനീയറിംങ് വിദ്യാർഥിയുമായ.രാജശേഖർ (23)
കഴിഞ്ഞ ഒക്‌ടോബർ 30ന് വാഹനാപകടത്തിൽ മരിച്ചിരുന്നു.
ഇന്ന് രാവിലെ രാജശേഖറിന്റെ പിതാവും ബന്ധുക്കളും അപകടസ്ഥലത്തെത്തി മരണപ്പെട്ട രാജശേഖറിന്റെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനും ആത്മാവ് അലയാതെ വീട്ടിലേക്ക് മടങ്ങുന്നതിനുമായി പൂജകൾ നടത്തി.പൂജ നടത്തിയലൂടെ മരിച്ചുപോയ മകൻ ആത്മാവായി വീട്ടിലെത്തുമെന്നും അവർ പറഞ്ഞു.