Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വി എസ് എസ് സി യില്‍ ഡ്രൈവര്‍ ഒഴിവ്


വി എസ് എസ് സി യില്‍ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികകളില്‍ ഒഴിവുണ്ട് . ഇതിലേക്ക് ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ ഉള്ള വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി/തത്തുല്യം, ഡ്രൈവിംഗ് ലൈസന്‍സ് (എല്‍എംവി). 3 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി/തത്തുല്യം, ഡ്രൈവിംഗ് ലൈസന്‍സ് (എച്ച്എംവി), പബ്‌ളിക് സര്‍വ്വീസ് ബാഡ്ജ്, 5 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.യോഗ്യതയുള്ള വിമുക്തഭടന്മാര്‍ 2023 നവംബര്‍ 10 -ന് മുന്‍പ് യോഗ്യത തെളിയിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04862222904